മലപ്പുറം ജില്ലയുടെ രണ്ടതിർത്തികൾ ബന്ധിപ്പിക്കുന്ന രാമനാട്ടുകരയില്‍നിന്ന് വളാഞ്ചേരി വരെ ദേശീയപാത 66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും വളാഞ്ചേരി-കാപ്പിരിക്കാട് റോഡിനും നാലായിരത്തിലധികം കോടി രൂപ അനുവദിച്ചന്ന് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും വാർത്തക്കുറിപ്പിൽ അറിയിച്ചു. രാമനാട്ടുകര ബൈപാസ് ജങ്ഷനില്‍നിന്ന് വളാഞ്ചേരിയിലേക്കുള്ള റോഡിന് 19,45,06,00,000 രൂപയും വളാഞ്ചേരി ജങ്ഷന് മുതല്‍ കാപ്പിരിക്കാട് വരെയുള്ള റോഡിന് 17,05,88,00,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മലപ്പുറത്തിൻെറ ഗതാഗത മുഖച്ഛായ മാറ്റുന്ന പദ്ധതികളാണിതെന്ന് ഇരുവരും വ്യക്തമാക്കി
2021-01-08

