മധുവനി: ബിഹാറിലെ മധുവനി ജില്ലയില്‍ മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. അതിക്രമത്തിന് ഇരയായത് മധുവനി ജില്ലയിലെ ഹര്‍ലാക്കായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുവാഹ ബര്‍ഹി ഗ്രാമത്തിലുള്ള കുട്ടിയാണ്. പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ണുകള്‍ മൂര്‍ച്ചയേറിയ ആയുധത്താല്‍ കുത്തിയതിനാല്‍ ആരാണ് ഈ ക്രൂരകൃത്യത്തിന് പിന്നില്‍ എന്ന് പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ്. ഇപ്പോള്‍ ആശുപത്രിയില്‍ അത്യാസന്ന വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് പോലീസ് അറിയിക്കുന്നത്. പെണ്‍കുട്ടി ആടിനെ മേയ്ക്കാന്‍ ഗ്രാമത്തിന് അടുത്തുള്ള വിജനമായ സ്ഥലത്ത് പോയതായിരുന്നു. പോലീസ്, സംഭവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *