സംസ്ഥാനത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം

ബജറ്റ് അവതരണത്തില്‍ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റാണ് ഇന്ന് പിറന്നത്. മൂന്ന് മണിക്കൂര്‍ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്.സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായിരുന്നു. 2016ലായിരുന്നു ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. അന്ന് ബജറ്റ് അവതരണം രണ്ട് മണിക്കൂര്‍ 54 മിനിട്ട് നീണ്ടു നിന്നു. 2013 ല്‍ കെ. എം മാണിയുടെ രണ്ട് മണിക്കൂര്‍ 50 മിനിട്ട് സമയമാണ് ഉമ്മന്‍ചാണ്ടി മറികടന്നത്.

Leave a Reply

Your email address will not be published. Required fields are marked *