ഭോപ്പാൽ: മധ്യപ്രദേശിലെ ഉമാരിയ ജില്ലയിൽ 13കാരിയെ തട്ടിക്കൊണ്ടു പോയി 9 പേർ ചേർന്ന് മാനഭംഗപ്പെടുത്തി.അഞ്ചു ദിവസം രണ്ടു തവണയാണ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഈ മാസം നാലിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. പെൺകുട്ടിക്ക് പരിചയമുള്ള യുവാവാണ് ആദ്യം തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഇയാളും സുഹൃത്തുക്കളായ ആറു പേരും ചേർന്ന് പീഡിപ്പിച്ചു. അടുത്ത ദിവസം പെൺകുട്ടിയെ വിവരം ആരോടെങ്കിലും പറയുകയാണെങ്കിൽ കൊന്നു കളയുമെന്ന ഭീഷണിയോടെ മോചിപ്പിച്ചു. എന്നാൽ ഇവർ ജനുവരി 11ന് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.പീഡനത്തിന് ശേഷം ഇവർ കുട്ടിയെ വിട്ടയച്ചുവെങ്കിലും രണ്ടു ട്രക്ക് ഡ്രൈവർമാർ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.വെള്ളിയാഴ്ച പുലർച്ചെയാണ് പെൺകുട്ടി രക്ഷപ്പെട്ടു വീട്ടിലെത്തിയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *