തിരുവനന്തപുരം : ആക്രിക്കടയില്‍ വില്‍ക്കാന്‍ കൊണ്ടു വന്ന പത്രക്കടലാസുകള്‍ക്കിടയില്‍ നൂറു കണക്കിന് ആധാര്‍ കാര്‍ഡുകള്‍. തിരുവനന്തപുരത്താണ് സംഭവം. മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് കണ്ടെത്തിയത്. ഇന്‍ഷുറന്‍സ്, ബാങ്ക് രേഖകള്‍ എന്നിവയും ആധാര്‍ കാര്‍ഡിനൊപ്പം കണ്ടെത്തി. പേപ്പറുകള്‍ തരംതിരിക്കവേയാണ് രേഖകള്‍ കണ്ടെത്തിയത്. കടയില്‍ വില്‍പ്പനയ്ക്ക് കൊണ്ടു വന്ന 50 കിലോയോളം പത്രക്കടലാസുകള്‍ക്കൊപ്പമാണ് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചത്. തുടര്‍ന്ന് കടയുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആക്രിക്കടയില്‍ പോലീസ് എത്തി പരിശോധന നടത്തി. കവര്‍ പോലും പൊട്ടിക്കാത്ത നിലയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *