ന്യൂഡല്‍ഹി : എയിംസ് ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം പരാമര്‍ശം നടത്തിയതിന് കസ്റ്റഡിയിലായിരുന്ന സോമനാഥ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

2016 ലാണ് എയിംസ് സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചത്. സോമനാഥ് ഭാരതിയും മറ്റ് 300 പേരും ചേര്‍ന്ന എയിംസ് ആശുപത്രിയുടെ മതില്‍ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച്‌ അവശനാക്കി. സോമനാഥിന് തടവ് ശിക്ഷക്ക് പുറമേ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റിന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പാണ്ഡെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.ഐ.പി.സി സെക്ഷന്‍ 323, 353, 147 വകുപ്പുകള്‍ പ്രകാരമാണ് കോടതി സോംനാഥ് ഭാരതിയെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *