അങ്ങനെ ബിന്ദു അമ്മിണിയും കർഷകയായി ” വളയം പിടിച്ച ബിന്ദു അമ്മിണിയുടെ ഫോട്ടോക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല

റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്‌ ഡല്‍ഹിയില്‍ പ്രവേശിച്ചു. പ്രതിഷേധസൂചകമായി കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ ബിന്ദു അമ്മിണിയും. ബിന്ദു അമ്മിണി ട്രാക്ടറില്‍ ഇരിക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിയുകയും പരിഹാസവുമായി ഒട്ടേറെ പേരാണ് രംഗത്ത്‌ വന്നിരിക്കുന്നത് . സമരത്തില്‍ ബിന്ദു അമ്മിണിയും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചനകള്‍.ഇതിനു മുന്‍പും ബിന്ദു അമ്മിണി കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരമുഖത്ത് നേരിട്ടെത്തിയിരുന്നു. സമരക്കാര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമായിരുന്നു ബിന്ദു അമ്മിണി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *