എംവി ജയരാജന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കണ്ണൂർ: കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ള സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇന്നും പരിശോധന നടത്തി. നിലവില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 20നാണ് ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയരാജനെ പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്നലെയാണ് കണ്ണൂരില്‍ എത്തിയത്. ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരായ ഡോ. അനില്‍ സത്യദാസ്, ഡോ. സന്തോഷ് കുമാര്‍ എന്നിവരാണ് എത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *