കൊൽക്കത്ത∙ ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അഞ്ച് ദിവസത്തെ ആശുപത്രിവാസനത്തിനുശേഷം ജനുവരി 7നാണ് ഗാംഗുലി ഡിസ്ചാർജ് ആയത്. അദ്ദേഹത്തിനു വീണ്ടും ആൻജിയോപ്ലാസ്റ്റി നടത്തേണ്ടിവരുമെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു. ഹൃദയധമനികളിൽ മൂന്നിടത്താണ് തടസ്സം കണ്ടെത്തിയിരുന്നത്. ഇതിൽ ഒരിടത്തു മാത്രമാണ് ഇപ്പോൾ സ്റ്റെൻറ്റ് ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *