സെമിത്തേരി വിഷയം: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ  ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍

കൊച്ചി:സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍.സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹര്‍ജി നല്‍കിയിരുന്നു.ഈ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഓര്‍ത്തഡോക്‌സ് സഭ നടത്തിയ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.സെമിത്തേരികള്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാർ ഇറക്കിയത്. പിന്നീട് അത് നിയമമാക്കി. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയിലെത്തിയത്. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് ജസ്റ്റിസ് പി.വി ആശയാണ് സംസ്ഥാനസര്‍ക്കാർ അടക്കമുള്ള എതിര്‍ കക്ഷികൾക്ക് നോട്ടീസ് അയച്ചത്.

ഈ മാസം 17ന് ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയില്‍ വരും. സംസ്ഥാന സർക്കാരിന്റെ നിയമനിര്‍മ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *