കൊച്ചി: കളമശ്ശേരി സീറ്റില്‍ വി.കെ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗാണെന്നും ഘടകകക്ഷികളുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്ന ചരിത്രം കോണ്‍ഗ്രസിനില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊച്ചിയില്‍ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ലീഗിന്റെ അവരുടെ പാര്‍ട്ടി കാര്യത്തില്‍ ഇടപെടാനില്ല. സീറ്റ് സംബന്ധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെപ്പറ്റി അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയത ഉപയോഗിക്കുന്നത് എല്‍.ഡി.എഫാണ്. ഇത് അംഗീകരിക്കാനാവില്ല.
ചാണ്ടി ഉമ്മന്റെ പ്രസ്താവന തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല.

Leave a Reply

Your email address will not be published. Required fields are marked *