തിരുവനന്തപുരം/കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ മൂന്നാമത്തെ വര്‍ധനയാണിത്. ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ 16 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നിരിക്കുകയാണ്.

കൊച്ചിയില്‍ പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് വില. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് ഇന്ധനവില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.ഇന്ധനവില വര്‍ധനവ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിരിക്കുമ്പോഴും രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് സംശയകരമാണെന്നും കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള നടപടിയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *