ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും ശോഭ പറഞ്ഞു.

വിഷയത്തില്‍ എന്തെങ്കിലും ഇടപെടല്‍ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന്  അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാന്‍ അഖിലേന്ത്യ അധ്യക്ഷനും മറ്റ് മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നും അവര്‍ പറഞ്ഞു.  ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ശോഭ.

Leave a Reply

Your email address will not be published. Required fields are marked *