കോഴിക്കോട് : കോവിഡ് വാക്സിനെടുത്തതിനുപിന്നാലെ മെഡിക്കൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. മാത്തോട്ടം കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ (24) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളജിൽനിന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച് പൊലീസിന് പരാതി നൽകിയത്. വാക്സിന്റെ പ്രത്യാഘാതങ്ങളെ അധികൃതർ അവഗണിച്ചതാണ് മരണത്തിലേക്കു നയിച്ചത് എന്നാണ് മെഡിക്കൽ കോളജ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.പരിയാരം മെഡിക്കൽ കോളജിലെ അവസാനവർഷ ബി.ഡി.എസ് വിദ്യാർഥിനിയായ നിതക്ക് വാക്സിനെടുത്തശേഷം തലവേദനയും ഛർദിയും തുടങ്ങുകയായിരുന്നു. എന്നാൽ, ഇത് ഗൗരവത്തിലെടുക്കാതെ പാരസെറ്റമോൾ കഴിച്ചാൽ മതിയെന്ന് ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നുവത്രെ.
2021-02-25
