കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. കമ്മീഷന്റെ സമ്ബൂര്‍ണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്‌.കേരളം , തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് വൈകീട്ട് നിലവില്‍ വരും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.

കേരളത്തില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം. ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് യു ഡി എഫും എല്‍ ഡി എഫും ആവശ്യപ്പെട്ടപ്പോള്‍ മേയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നായിരുന്നു ബി ജെ പി ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *