ഗോവ: അവസാന മത്സരത്തിലും തോറ്റ് നാണംകെട്ട് കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയോട് 2-0നാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം തോൽവി. 3 മത്സരങ്ങൾ ജയിച്ച ടീം 8 മത്സരങ്ങളിൽ സമനിലയിലെത്തി. ആകെ 23 ഗോളുകൾ എതിർ വലയിൽ നിക്ഷേപിച്ചപ്പോൾ 36 ഗോളുകൾ വഴങ്ങി. 7 ഗോളുകളുമായി ജോർദാൻ മറെ ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോററായി. സീസണിലെ അവസാന ലീഗ് മത്സരത്തില്‍, 34ാം മിനിറ്റില്‍ മലയാളി താരം വി.പി സുഹൈറും ഒന്നാം പകുതിയുടെ അധിക സമയത്ത് ലാലേങ്മാവിയയും നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. 20 മത്സരത്തില്‍ നിന്ന് 33 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് പ്ലേഓഫ് ഉറപ്പിച്ചു. 17 പോയിന്റോടെ പത്താമതാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *