കോഴിക്കോട് : കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ആചാര്യശ്രീ രാജേഷ് രചിച്ച ‘മഹർഷി ദയാനന്ദൻ: പ്രതിരോധത്തിന്റെ ആഴം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ജയ് ഭാരത് മാരുതി ഗ്രൂപ്പ് ചെയർമാൻ എസ്.കെ. ആര്യ നിർവഹിച്ചു. ഓൺലൈനിൽ നടന്ന ചടങ്ങിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി വിവേക് ഷേണായ് അധ്യക്ഷനായി. ആചാര്യശ്രീ രാജേഷ്, ഡൽഹി ആര്യ പ്രതിനിധി സഭ മഹാമന്ത്രി വിനയ് ആര്യ, പ്രസിഡന്റ് ധരംപാൽ ആര്യ, സാർവദേശിക് ആര്യപ്രതിനിധിസഭാ പ്രസിഡന്റ് സുരേഷ് ചന്ദ്ര ആര്യ, ഹരിദ്വാർ ഗുരുകുൽ കാംഗ്രി വൈസ് ചാൻസലർ രൂപ് കിഷോർ ശാസ്ത്രി,കാശ്യപ സെന്റർ ഫോർ വേദിക് സ്റ്റഡീസ് ഡയറക്ടർ എം.ആർ. വേദലക്ഷ്മി, സെൻട്രൽ എക്സൈസ് ആൻഡ്‌ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഒ. പ്രദീപൻ വൈദിക്, കെ. മീരാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *