വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം

തൃശൂര്‍ :  വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം ശക്തം. തൃശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് വട്ടിയൂര്‍ക്കാവില്‍ വീണ്ടും ഉയര്‍ന്നത്. വട്ടിയൂര്‍ക്കാവ് അല്ലെങ്കില്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കണമെന്നാണ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നത്‌ .

എന്നാല്‍ രാജ്യസഭയില്‍ ഒന്നര വര്‍ഷം ടേം ബാക്കിയുള്ളതിനാല്‍ മത്സരിക്കാനില്ല എന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചാല്‍ സുരേഷ് ഗോപി വട്ടിയൂര്‍ക്കാവില്‍ കളത്തിലിറങ്ങും. കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് തൃശൂരില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *