അഹമ്മദാബാദ്∙ ഗുജറാത്തിലെ മുൻസിപ്പൽ – പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം. 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്ത് ബിജെപിയാണ് മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് രണ്ടിടത്തും ആം ആദ്മി (എഎപി) ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്. 31 ജില്ലാ പഞ്ചായത്തുകളിൽ ബിജെപി 12 ഇടത്തും താലൂക്ക് പഞ്ചായത്തുകളിൽ 231ൽ 51 സീറ്റിലും ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഏഴിടത്ത് മാത്രമാണ് മുന്നേറുന്നത്. ആകെയുള്ള 8,474 സീറ്റുകളിൽ 8,235 സീറ്റുകളിൽ മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റിടങ്ങളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച ഫലം പ്രഖ്യാപിച്ച ആറ് കോർപറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *