പുതിയ സിനിമകളുടെ റിലീസ്; തീരുമാനമെടുക്കാൻ ഫിലിം ചേംബർ യോഗം ഇന്ന് കൊച്ചിയിൽ

സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ പുതിയ സിനിമകളുടെ റിലീസ് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഫിലിം ചേംബർ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സെക്കൻ്റ് ഷോ ഇല്ലാതെ സിനിമ റിലീസ് ചെയ്താൽ മുടക്കുമുതൽ തിരികെ ലഭിക്കില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു. ഈ സാഹര്യത്തിൽ തീയറ്ററുകൾ അടച്ചിടുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ യോഗം തീരുമാനമെടുക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തത് ഖേദകരമാണെന്നും ചേംബർ സിനിമാ സംഘടനകൾക്ക് അയച്ച കത്തിൽ പറയുന്നു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് അടക്കമുള്ള ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കാൻ തീരുമാനിച്ചതോടെയാണ് വിഷയം ചർച്ച ചെയ്യാൻ ഫിലിം ചേംബർ സിനിമ സംഘടനകളുടെ യോഗം വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *