ജ്യാമം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാം ; ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ അഞ്ചാം പ്രതിയായ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാം. ഗുരുതര ആരോഗ്യ പ്രശ്നം പറഞ്ഞ് ജാമ്യം നേടിയ ആളെ പിന്നീട് പൊതു പരിപാടികളിൽ കണ്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി സമീപിച്ചത്. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് ഹാജരാക്കിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി അദ്ദേഹം രാഷ്ട്രീയ വേദികളിലെത്തുകയും പ്രസ്താവന നടത്തുകയും ചെയ്തുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുമെന്ന ഘട്ടമെത്തിയപ്പോള്‍ ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *