കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കാനുള്ള യു ഡി എഫ് പ്രവര്‍ത്തകരുടെ ശ്രമം സി പി എം തടഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്ക് . സംഭവത്തില്‍ 90 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ജാഥയും, മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള കസ്റ്റംസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള സി പി എം ജാഥയും ഒരേ സമയത്ത് മരട് കൊട്ടാരം ജംഗ്ഷനില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിണറായി വിജയന്റെ കോലം യുഡിഎഫ് പ്രവര്‍ത്തകര്‍ കത്തുക്കുന്നത് തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

https://youtu.be/3ZMgNvb6xmY

Leave a Reply

Your email address will not be published. Required fields are marked *