ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എം സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലുള്ള എച്ച് സലാമിനെതിരേ പോസ്റ്റര്‍. ജി സുധാകരനെ മാറ്റിയാല്‍ മണ്ഡലത്തില്‍ പാര്‍ട്ടി തോല്‍ക്കുമെന്നും സുധാകരന് പകരം എസ്.ഡി.പി.ഐ.ക്കാരന്‍ സലാമോ എന്ന പരാമര്‍ശങ്ങളും പോസ്റ്ററിലുണ്ട്. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡലത്തിന്റെ പോസ്റ്റര്‍ പതിച്ചത്. ജില്ലയിലെ പ്രധാന നേതാക്കളായ മന്ത്രി സുധാകരനും തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. സര്‍ക്കാരിന് തുടര്‍ഭരണം വേണ്ടെയെന്നും മത്സരരംഗത്ത് സുധാകരനില്ലാതെ എന്ത് ഉറപ്പെന്നും പോസ്റ്ററുകളില്‍ ചോദിക്കുന്നു. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മിറ്റിയും യോഗം ചേരാനിരിക്കെയാണ് സുധാകരനായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
2021-03-06
