കോഴിക്കോട് : ബുള്ളറ്റ് മോഷ്ടാക്കളായ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മാക്കൂട്ടത്തില്‍ മുഹമ്മദ് ഫസല്‍ (22), അടിവാരം കണലാട് സഫ്വാന് (21), പുതുപ്പാടി പയോണ മക്കരതൊടിയില്‍ ഷാക്കിര്‍ (24), കൈതപ്പൊയില്‍ തേക്കുള്ളകണ്ടി സിറാജ് (24) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളിൽ നിന്ന് കണ്ടെടുത്ത ബുള്ളറ്റുകൾ കഴിഞ്ഞ ദിവസം സൗത്ത് കൊടുവള്ളിയിൽനിന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് മോഷണം പോയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിവരുന്നതിനിടെ, വെള്ളിയാഴ്ച പുലര്‍ച്ച നടത്തിയ വാഹനപരിശോധനയില്‍ കൊടുവള്ളി ബസ്സ്റ്റാൻഡിന് സമീപം നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവർ യാത്രചെയ്ത ബുള്ളറ്റ് ബൈക്കിന് മതിയായ രേഖകളില്ലാത്തതിനാൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കുകളാണെന്ന് സമ്മതിക്കുന്നത്. ഇവരില്‍നിന്ന് ഒമ്പത് ബുള്ളറ്റുകളും രണ്ട് ബൈക്കുകളും കണ്ടെടുത്തു.മോഷ്ടിച്ച ബൈക്കുകള്‍ പണയത്തിനും വാടകക്കും നല്‍കുകയാണ് ഇവരുടെ രീതി. പ്രതികളെ വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കി
2021-03-07
