ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലോ എന്ന ചോദ്യത്തിന് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണല്ലോ ഞാന്‍ ഇത് പറയുന്നുണ്ടാവുകയെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *