തൃശ്ശൂർ:കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞതായി തന്റെ പേരില്‍ വന്ന വാര്‍ത്ത നിഷേധിച്ച്‌ നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. പിതാവിലൂടെ തന്നിലേക്ക് പകര്‍ന്നതാണ് തന്റെ രാഷ്ട്രീയം.ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവുമെന്ന് ഇന്നസെന്റ് പരിഹസിച്ചു.

‘കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ഇന്നസെന്റ്. എന്റെ ചില പരസ്യങ്ങള്‍ തെറ്റിപ്പോയെന്ന് തോന്നുന്നു’. ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയാണ് എംപി രംഗത്തെത്തിയിരിക്കുന്നത്.’എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല’, ഇന്നസെന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *