പാലക്കാട് മണ്ഡലത്തില്‍ ഇ ശ്രീധരന്‍  ബിജെപി സ്ഥാനാര്‍ത്ഥി

തൃശ്ശൂർ : മെട്രോമാന്‍ ഇ.ശ്രീധരനെ പാലക്കാട് സീ‌റ്റിലെ സ്ഥാനാര്‍‌ത്ഥിയായി ബിജെപി സംസ്ഥാന കമ്മി‌റ്റി തീരുമാനിച്ചു. തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ അദ്ദേഹത്തിന്റെ പേര് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്‌തു. നാളെ മുതല്‍ മണ്ഡലത്തില്‍ അനൗദ്യോഗികമായി അദ്ദേഹത്തിനായുള‌ള പ്രചരണം ആരംഭിക്കുമെന്നാണ് വിവരം.പൊന്നാനി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലായിരുന്നു പാലക്കാടിനൊപ്പം ഇ.ശ്രീധരന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേരുമെന്ന വിവരം ഇ.ശ്രീധരന്‍ അറിയിച്ചത്.

നേമത്ത് ശക്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ കുമ്മനം രാജശേഖരനെ മണ്ഡലം മാ‌റ്റാന്‍ ആലോചിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലേക്കാവും അങ്ങനെ വന്നാല്‍ കുമ്മനം മാറുക. കോന്നിയിലോ കഴക്കൂട്ടത്തോ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ചേക്കും. സുരേഷ്ഗോപി തൃശ്ശൂരില്‍ മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. രണ്ട് ദിവസത്തിനകം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കാനാണ് ബിജെപി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *