തിരുവന്തപുരം:നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം തങ്ങള്‍ക്ക് അഭിമാന പോരാട്ടം നടക്കുന്ന സ്ഥലമാണെന്നും അതിനാല്‍ തന്നെ അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയായിരിക്കും മത്സരിപ്പിക്കുകയെന്ന് കെ.പി.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവും മികച്ച ജനസമ്മതിയുള്ള, സ്വീകാര്യതയുള്ള സ്ഥാനാര്‍ഥിയാരിക്കും നേമത്ത് മത്സരിപ്പിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.നേമത്തെ വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. കാരണം ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നത് എന്നാണ്. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം.അതുകൊണ്ടാണ് കോണ്‍ഗ്രസ് ഏറ്റവും മികച്ച സഥാനാര്‍ഥിയെ അവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്ഥാനാര്‍ഥി ആരെന്ന കാര്യം വിട്ടുപറയാനും നേതാക്കള്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *