ന്യൂഡല്‍ഹി:ഡല്‍ഹി-ദെഹ്‌റാദൂണ്‍ ശതാബ്ദി എക്‌സ്പ്രസില്‍ തീപ്പിടിത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചയോടെ കാന്‍സ്‌രോ റെയില്‍വേ സ്‌റ്റേഷന് സമീപത്തുവെച്ചാണ് ട്രെയിനിലെ സി4 കമ്പാർറ്റ്മൻറ്റിൽ നിന്ന് തീ ഉയര്‍ന്നത്. യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഷോർട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നും ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. തീപടര്‍ന്ന ബോഗിയിലെ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തീപ്പിടിത്തമുണ്ടായ കോച്ച് വേര്‍പ്പെടുത്തി അതിലെ യാത്രക്കാരെ മറ്റു കമ്പാർറ്റ്മൻന്റ്റിലേക്ക് മാറ്റിയ ശേഷം ശതാബ്ദി എക്‌സ്പ്രസ് യാത്ര തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *