തൃപ്പൂണിത്തുറ: കാലം കാത്തുവെച്ച തകര്‍ച്ചയിലേക്കാണ് പല മുന്നണികളും പോയ്‌കൊണ്ടിരിക്കുന്നത്. സ്ത്രികളുടെ കണ്ണുനീര്‍ വീണ ഒരു സാമ്രാജ്യവും നിലനിന്നിട്ടില്ല. ഇഅത്യപൂര്‍വമായരാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ.കെ. എസ് രാധാകൃഷ്ണന്‍പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതി കാര്യാലയ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാമിയേ ശരണമയ്യപ്പാ എന്ന് പറഞ്ഞതിന് തന്നെയും അനേകായിരം വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കിയ ചക്രവര്‍ത്തി ഭരണമാണ്
സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് അതിന് മാറ്റം വരണമെങ്കില്‍ ബി.ജെ.പി. അധികാരത്തില്‍ വരേണ്ടത്അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിനവീന്‍ നാഗപ്പാടി, സംസ്ഥാന സമിതി അംഗംങ്ങളായ വി.എസ് ഹരിദാസ്, പി.ആര്‍. ശിവശങ്കരന്‍, എം.ആര്‍.എസ.് മേനോന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സാം പുന്നയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *