ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് ബി.ജെ.പിയുടെ ഫണ്ട് ഉപയോഗിച്ച്‌, ജനങ്ങളുടെ നികുതിപണം ഉപയോഗിച്ചല്ല; സി.പി.എമ്മിന് ശക്തമായ മറുപടിയുമായി എം.ടി.രമേശ്

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതിനെ ചോദ്യം ചെയ്ത സി.പി.എമ്മിന് ശക്തമായ മറുപടിയുമായി ബി.ജെ.പി നേതാവ് എം.ടി.രമേശ്. ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്ന് എം.ടി രമേശ് പ്രതികരിച്ചു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ പ്രചാരണങ്ങള്‍ക്ക് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ഹെലികോപ്ടര്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള പാര്‍ട്ടി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു എം.ടി രമേശ്.
പൊതുവെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാറുണ്ട്. മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ ആവശ്യമില്ലാതെ ഒരു ഹെലികോപ്ടര്‍ കേരളത്തിന് സ്വന്തമായെടുത്തിനെക്കുറിച്ചാണ്. സി.പി.എം ഒരു ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് ഒരു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കാറില്ല. ഇത് ബി.ജെ.പി ഫണ്ട് ഉപയോഗിച്ച്‌ കൊണ്ട് സ്വന്തം നിലയ്ക്ക് എടുത്തതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്‌സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്,’ എം.ടി രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *