കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് മാസത്തേയ്ക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി : കൊറോണ വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ട് മാസത്തേയ്ക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍. ഇത് പ്രതിരോധ ശേഷിയെ ബാധിച്ചേക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ആദ്യ വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ദിവസം മുതല്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ 28 ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ രക്തദാനം ചെയ്യാന്‍ സാധിക്കു.

രണ്ട് വാക്‌സിന്‍ ഡോസുകളും സ്വീകരിക്കുന്നതിനിടയില്‍ 28 ദിവസത്തെ ഇടവേളയുള്ളതിനാല്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 57 ദിവസത്തേയ്ക്ക് രക്തദാനം ചെയ്യരുത്. നിലവില്‍ രാജ്യത്ത് രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് ജനങ്ങള്‍ക്ക് കുത്തിവെക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *