‘കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപി’ എന്ന പ്രയോഗം: മാതൃഭൂമി ന്യൂസ് മാപ്പ് പറഞ്ഞതിനെ സ്വാഗതം ചെയ്ത് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ മാതൃഭൂമി ന്യൂസ് നിലപാടിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് വളരെ അപകീര്‍ത്തകരമാകുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണുണ്ടായത്. മാതൃഭൂമി ന്യൂസ് ഖേദപ്രകടനം നടത്തിയതില്‍ സന്തോഷമുണ്ട്. ചാനലിനെതിരെയുള്ള പ്രതിഷേധവും ബഹിഷ്‌കരണവും അവസാനിപ്പിക്കുകയാണ്. മാതൃഭൂമി ന്യൂസുമായി തുടര്‍ന്നും സഹകരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *