ലക്‌നൗ∙  ഉത്തര്‍പ്രദേശിലെ രാംപുരില്‍ സംശയരോഗിയായ ഭര്‍ത്താവ് 22കാരിയായ  ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ച ഇരുപത്തിയഞ്ചുകാരനായ ഭര്‍ത്താവ് യുവതിയുടെ സ്വകാര്യഭാഗം അലുമിനിയം കമ്പി ഉപയോഗിച്ച് തുന്നിച്ചേര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്ത രാകേഷ് കുറ്റം സമ്മതിച്ചു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

മാരകമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറന്‍ യുപിയിലെ രാംപുരില്‍ ഞായറാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. താന്‍ വഞ്ചിക്കുന്നില്ലെന്ന് യുവതി കരഞ്ഞു പറഞ്ഞിട്ടും രാകേഷ് ഭാര്യയെ മര്‍ദിച്ച് അവശയാക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വകാര്യഭാഗം കമ്പികൊണ്ട് തുന്നിച്ചേര്‍ത്തത്. യുവതി അലറിക്കരഞ്ഞതോടെ ഇയാള്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രാമത്തിലുള്ള മറ്റൊരാളെ കാണാറുണ്ടെന്നും അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഭര്‍ത്താവ് പൊലീസിനോടു പറഞ്ഞു. പലതവണ വിലക്കാന്‍ ശ്രമിച്ചു. ഫലമില്ലാതെ വന്നതോടെ ദേഷ്യത്തില്‍ അലുമിനിയം കമ്പി കൊണ്ട് സ്വകാര്യഭാഗം തുന്നിച്ചേര്‍ക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *