Breaking കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ചു. 3 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് മരവിപ്പിച്ചത്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റശുപാര്‍ശ പ്രകാരമാണ് നടപടി.ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മൂന്ന് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടെണ്ണം സിപിഎമ്മിന് കിട്ടേണ്ടതായിരുന്നു. യുഡിഎഫ് ജയിക്കാവുന്ന ഒരു സീറ്റ് മുസ്ലീം ലീഗിനെന്നും തീരുമാനമായതാണ്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് നടപടികളാകെ മരവിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *