ഇരിങ്ങാലക്കുട: ഫേസ് ബുക്കിലും മറ്റും തന്നെ പറ്റി വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നടനും മുന്‍ എം.പിയുമായ ടി.വി ഇന്നസെന്റ്
സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തൃശൂര്‍ റൂറല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായി പ്രവര്‍ത്തിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഡി.എഫിനെ പിന്‍തുണയ്‌ക്കുന്നു എന്ന തരത്തില്‍ തെറ്റായ പ്രചാരണം നടത്തിയെന്നും വ്യാജ പോസ്റ്റുകളും പ്രസ്താവനകളും തന്റേതെന്ന രീതിയില്‍ ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഫേസ്ബുക്കിലൂടെ മറുപടി പറഞ്ഞിരുന്നു. തുടര്‍ന്നും വ്യാജ പ്രചരണം നടത്തുന്നതിനാലാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നതെന്ന് ഇന്നസെന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *