തിരുവനന്തപുരം: മുതിര്‍ന്ന നാടക പ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി.
ധ്രുവം, കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, ഫയര്‍മാന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350 ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.
