തന്റെ വീട്ടുമുറ്റത്ത് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രൻ

തന്റെ വീട്ടുമുറ്റത്ത് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപു ഡൽഹിയിൽനിന്നു തിരിച്ചെത്തിയ എന്നെ കാണാൻ ചന്ദ്രശേഖരൻ വീട്ടിൽ വന്നിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് അദ്ദേഹം ഇവിടെ വന്നത്. ഗൾഫിലെ മലയാളികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനാണ് എത്തിയത്. സംസാരത്തിനിടയിൽ അദ്ദേഹത്തിന്റെ പാർട്ടി നേരിടുന്ന പ്രശ്നങ്ങളും പങ്കുവച്ചു. ജീവനുഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു. സംസാരത്തിനിടയിൽ പുറത്തുനിന്നു ശബ്ദം കേട്ടപ്പോൾ വേഗം പോകണം അവരൊക്കെ പുറത്തുണ്ടെന്നു പറഞ്ഞ് അദ്ദേഹം ചാടിയെഴുന്നേറ്റു. അവരുതന്നെയാണ് അവരുതന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. എങ്ങനെയാണ് അത് അദ്ദേഹത്തിന് മനസ്സിലായതെന്ന് എനിക്ക് അറിയില്ല.’– മുല്ലപ്പള്ളി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *