മോഹന്‍ലാല്‍ സംവിധായകന്റെ റോലില്‍ എത്തുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പട്ട അപേഡേറ്റുകള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.ഇപ്പോഴിതാ ക്യാമറയ്ക്ക് പുറകില്‍ നിന്ന് നിര്‍ദേശം കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് സന്തോഷ് ശിവന്‍.ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് ശിവന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘ത്രീഡി ബറോസ്’ എന്ന കുറിപ്പോടെയാണ് സന്തോഷ് ശിവന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സന്തോഷ് ശിവന്‍ പങ്ക് വെച്ചിരിക്കുന്നത്.സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ ‘ഭൂത’ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *