ഭാരതത്തില്‍ നിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ; സൈനിക നടപടികള്‍ തുടങ്ങിയെന്നും  ആഭ്യന്തരമന്ത്രി

റായ്പൂര്‍: ഭാരതത്തില്‍ നിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്ലപ്പെട്ട ജവാന്‍മാരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ല. കൊല്ലപ്പെട്ടവരുടെ കൂടുംബാംഗങ്ങളുടെ വേദനയില്‍ രാജ്യം മുഴുവന്‍ പങ്കുചേരുകയാണ്. അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും അദേഹം പറഞ്ഞു. ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് അവസാനം വരെ കൂടുതല്‍ തീവ്രതയോടെ തുടരും. ഈ പോരാട്ടത്തില്‍ നമ്മുടെ വിജയം സുനിശ്ചിതമാണെന്ന് അമിത് ഷാ പറഞ്ഞു.

മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ഛത്തീസ്ഗഢില്‍ സന്ദര്‍ശനം നടത്തവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് അദേഹത്തിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. അമിത് ഷായ്ക്ക് പുറമെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, കേന്ദ്ര സംസ്ഥാന സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *