പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും ഈ നാട്ടിലെ എല്ലാ ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. കാരണം ഈ സര്‍ക്കാരാണ് ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തിയത്. ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്നവരോടൊപ്പം ആണ് എല്ലാ ദേവഗണങ്ങളുമെന്നും പിണറായി അഭിപ്രായപ്പെട്ടു.
യു ഡി എഫ് തരംഗം കേരളത്തില്‍ ആഞ്ഞ് വീശുകയാണ്. എല്‍ ഡി എഫ് കടപുഴകി പോകും. ബി ജെ പിക്കാരുടെ അഡ്രസ് ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ രാവിലത്തെ പ്രസ്‌താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ നിരീശ്വരവാദിയായ മുഖ്യന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നാണോ ഇതില്‍ നിന്ന് മനസിലാക്കേണ്ടത് എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അയ്യപ്പ ഭക്തന്മാരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച ഗവണ്‍മെന്റിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

