പാലക്കാട്​: അട്ടപ്പാടിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസര്‍ 20 അടി താഴ്ചയിലേക്ക് വീണ്​ ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മിക്കാണ്​ (31) പരിക്കേറ്റത്​. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം.

അഗളി ഗവണ്‍മെന്‍റ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തെരഞ്ഞെടുപ്പ്​ ജോലിക്കെത്തിയതായിരുന്നു വിദ്യാ ലക്ഷ്​മി. മൂന്ന് നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക്​ വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു.

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *