സ്വർണവില കുതിക്കുന്നു: പവന് 400 രൂപകൂടി 34,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. എട്ടുദിവസത്തിനിടെ പവന്റെ വിലയിൽ 1,480 രൂപയുടെ വർധനവാണുണ്ടായത്.  ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,755.91 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയിൽ 1.5ശതമാനമാണ് വർധനവുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *