ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദു രാഷ്ട്രമാക്കി ഭാരതത്തെ മാറ്റുകയാണ് ഏക വഴിയെന്ന് പി.സി ജോര്‍ജ്

തൊടുപുഴ: വീണ്ടും വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ്.ലവ് ജിഹാദ് ഉള്‍പ്പടെയുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദു രാഷ്ട്രമാക്കി ഭാരതത്തെ മാറ്റുകയാണ് ഏക വഴിയെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

ഇന്ത്യയില്‍ ലവ് ജിഹാദ് ഇല്ലെന്ന സുപ്രിംകോടതിയുടെ നീരിക്ഷണം തെറ്റാണെന്നും പിസി ജോര്‍ജ് കൂട്ടിചേര്‍ത്തു. ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയാണ് ഇരു മുന്നണികളുടെയും ശ്രമം. ഇതിന് ഒരുപരിധി വരെ തടയിട്ടത് നോട്ട് നിരോധനമാണെന്നും തീവ്രവാദം തടയാന്‍ രാജ്യം ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. തൊടുപുഴയിലെ എച്ച്‌.ആര്‍.ഡി.എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *