ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ തിയറ്ററുകളില്‍ തങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഫിയോക്.ഫഹദുമായിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങളുമായിട്ടോ സംഘനയ്ക്ക് ഇതുവരെ യാതൊരുവിധ തര്‍ക്കങ്ങളും ഇല്ലെന്നും കുറിപ്പില്‍ പറയുന്നു.

ഫിയോക്കിന്റെ വാര്‍ത്താ കുറിപ്പ്

ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഫിയോക്ക് എന്ന സംഘടന തിയറ്ററുകളില്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത ചാനലുകളില്‍ കാണുകയുണ്ടായി. ഈ വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ഫഹദ് ഫാസില്‍ ആയിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ആയിട്ടോ സംഘടനയ്ക്ക് ഇതുവരെ യാതൊരുവിധ തര്‍ക്കങ്ങളും ഇല്ല. എല്ലാവരുമായി വളരെ നല്ല സൗഹൃദത്തിലാണ് സംഘടന മുന്നോട്ട് പോകുന്നത്.

ഒ.ടി.ടി. ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ ഫിയോക് വിലക്കിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘന രം​ഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *