സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു; പവന് 80 രൂപകുറഞ്ഞ് 35,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.  കുറച്ചുദിവസത്തെ വർധനവിനുശേഷം ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,766.32 ഡോളറായി. മുൻവ്യാപാരദിനത്തിൽ 1,789.77 ഡോളറിലെത്തിയശേഷമാണ് വിലയിൽ കുറവുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *