മകനും മരുമകള്‍ക്കും കോവിഡ്; മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍

തിരുവനന്തപുരം: മകനും മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍ പ്രവേശിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം തനിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത് എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *