തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യം ഇല്ലെന്നു യോഗം വിലയിരുത്തി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്തും. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന. കോവിഡ് പരിശോധന വർദ്ധിപ്പിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു മൂന്നു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. വൈറസ് ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താൻ തീരുമാനമായി. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ തൃപ്തികരമാണെന്നു യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *