കോഴിക്കോട്: ജില്ലയില്‍ രോഗ വ്യാപനം ശക്തമാവുന്നതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നു. ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐ.എ.എസ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.

നിങ്ങളുടെ ടൗണിൽ EK ന്യൂസ് ഗ്രൂപ്പ് തുടങ്ങി .മികച്ച വരുമാനം നേടാം. താൽപ്പര്യമുള്ളവർ ബന്ധപെടുക  : വാട്ട്സ്ആപ്പ് 📲 ( Mob: 7907582997 )

Leave a Reply

Your email address will not be published. Required fields are marked *