സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയായി

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 35,840 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപകുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനംകൂടി 1,787.11 ഡോളര്‍ നിലവാരത്തിലെത്തി. ഈയാഴ്ച 0.6ശതമാനമാണ് വില വര്‍ധനവ് രേഖപ്പെടുത്തിയത് .

അതിസമ്ബന്നരുടെ നികുതി വര്‍ധിപ്പിക്കുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചതോടെ യുഎസിലെ ട്രഷറി ആദായത്തില്‍ കുറവുണ്ടായി. ഡോളര്‍ ദുര്‍ബലമാകുകയുംചെയ്തു. ഇതേ തുടര്‍ന്നാണ് ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചത്. കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയില്‍ 0.32 ശതമാനം വര്‍ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 47,927 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *